പ്രണയത്തിൽ വിരഹമുണ്ട്
അന്തിച്ചുവപ്പിൻ കുങ്കുമ രേണുക്കൾ
തൂകിയ നിന് മുഖം അരുനാഭമായ്
നിന് മുഖ കാന്തിയിൽ നിർന്നിമേഷനായ്
നോക്കിയ നേരമീ കാറ്റും കടലും നിശബ്ദരായ്
കാലവുമോരുവേള നിശ്ചലമായ്
സൂര്യനെപ്പുൽകുവാൻ ആയിരം തിര നീട്ടി-
ക്കുതികൊള്ളും കടലിനെപ്പോലെ
എന്നന്തരാളത്തിൽ കടലിരമ്പുന്നു
നിന് ഹൃദയത്തിൽ സൂര്യനായ് പൊഴിയാൻ
രാത്രിമഴയായി ഞാൻ പെയ്തിറങ്ങും
സൂര്യ കിരണങ്ങൾ പോൽ വന്നു പൊഴിയും
തിരമാലയായ് വന്നു കാലിൽ പൊതിയും
കാറ്റായി വന്നുലക്കും
ഇരുൾ പരന്നപ്പോൾ തിരകലൊരു തേങ്ങലായ്
നുരകളായ് കാല്കളിൽ തൊട്ടു
ഇവിടെ ഞാൻ ഏകനെന്നറിയുന്നു, രാപ്പാടി
ഒരു വിരഹ ഗീതം മൂളുന്നു
രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:08-06-2016 10:35:53 PM
Added by :HARIS
വീക്ഷണം:491
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |