ആംബുലൻസ്  ആംബുലൻസ്  aambuala nce - തത്ത്വചിന്തകവിതകള്‍

ആംബുലൻസ് ആംബുലൻസ് aambuala nce 

അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം
സൈറൺ മുഴക്കി പായുന്നു ആംബുലൻസ്
വാഹനനിബിഢമാം പാതയെന്നാകിലും
പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്
ചില വാഹനങ്ങൾ ഒഴിഞ്ഞീടും മാന്യമായ്
ആംബുലൻസിൻ പാത സുഗമമാക്കീടുവാൻ
ചിലതോ ത്വരിത വേഗത്തിലാംബുലൻസിനെ
മറികടന്നൊന്നാമതെത്തുവാൻ ശ്രമിച്ചിടും
മറ്റു ചില വിരുതഗണം ആംബുലൻസിൻ പിറകേ
ഉർവ്വശീശാപം ഉപകാരമെന്ന പോൽ കുതിച്ചീടും
ആസന്നമരണനാം രോഗിയോടുള്ള മമതയല്ലിത്
തിരക്കിൽപ്പെടാതെ ലക്ഷ്യത്തിലെത്താൻ മാത്രം
സൗന്ദര്യധാമ ങ്ങളെന്നഹംഗരിച്ചോർ
വദനം വികൃതമായ് കിടപ്പുണ്ടിവിടെ
മനീഷാമന്നവനെന്നു വിരാജിച്ചോർ
തെല്ലൊരു ശ്വാസത്തിന്നായ് പിടയുന്നിവിടെ
പരദൂഷണം മാത്രം കുലത്തൊഴിലാക്കിയോർ
വാ തുറക്കാൻ പോലും കഴിയാതുണ്ടിവിടെ
കണ്മുന്നിൽ കണ്ടയപകടം കാണാതെ പോയോർ
ഒരിറ്റു ദയയ്ക്കായ് കേഴുന്നുണ്ടിവിടെ
ഞാനെന്ന ഭാവം പേറിടും മനിതർക്ക്
ആഴ്ന്നു ചിന്തിച്ചീടാൻ പ്രേരണയാമിത്
എന്തൊക്കെയാകിലും ആംബുലൻസെന്നത്
എന്നുമെനിക്കേകിടും ഭയകൗടില്യങ്ങൾ മാത്രം
മർത്യൻ തൻ പ്രാണൻ പിടയുന്നൊരാ ശകടം
എന്നുമെനിക്കേകിടും നെഞ്ചിടിപ്പുകൾ മാത്രം
എൻ പ്രിയ്യരും നിങ്ങളുടൻ പ്രിയ്യരും
ചിലപ്പോളതിൽ സ്ഥാനം പിടിച്ചേക്കാം
ആംബുലൻസിൻ സ്വനം കേൾക്കുമ്പോളൊക്കെയും
മനമുരുകി പ്രാർത്ഥിക്കയാണെന്റെ മാനസം
അതിൽ പിടയുന്ന മാനവനാരാകിലും അതൊരമൂല്യമാം മാനവ ജീവനല്ലോ


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:24-06-2016 09:32:37 AM
Added by :sreeu sh
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :