കറിവേപ്പില       
    പ്രകൃതിയുടെ വിരിമാറിൽ
 മന്ദമാരുതൻെറ തലോടലിൽ
 ലയിച്ചു ഞാൻ നിൽക്കവേ
 നീ നിൻെറ കരാള ഹസ്തങ്ങളാൽ
 അടർത്തി മാറ്റിയപ്പോഴും
 ഇല്ല നിന്നോടെനിക്ക് പരിഭവമില്ല
 എൻെറ എൻെറ സത്തും സുഗന്ധവും നീ ഊറ്റിയെടുത്തപ്പോഴും
 ഇല്ല നിന്നോടെനിക്ക് പരിഭവമില്ല
 നിൻെറ ആവശ്യം കഴിഞ്ഞു നീ എന്നെ
 ഒരുമൂലയിലേക്ക് വലിച്ചെറിഞ്ഞപ്പോഴും
 നിന്നോട് പരിഭവം കാട്ടാതെ
 ഞാൻ എൻ്റെ വിഷമം ഉള്ളിലൊതുക്കി
 ഞാനൊരു മൂലയിലനങ്ങാതെ കിടന്നു 
 ആരോടും പരിഭവമില്ലാതെ......
      
       
            
      
  Not connected :    |