നിളയുടെ ദു:ഖം - മലയാളകവിതകള്‍

നിളയുടെ ദു:ഖം 

നിളയുടെ ദു:ഖം

നിള ഒഴുകുന്നു
പിന്നേയും ....
ഉരുകുന്ന ചൂടിൽ
മരിക്കുന്നുവോ സഖീ...

വറ്റി വരണ്ട നിൻ -
ആത്മാവിൻ വിഷാദം,
എന്നു കുറയും സഖീ...

നിൻ ജീവരക്തത്താൽ,
പണിതൊരു സൗധങ്ങൾ,
പല്ലിളിച്ചു നിൽപ്പൂ
നിനക്കിരുകരയിലായ്....

നിൻ ചാരേ പള്ളിയുറങ്ങും
ദൈവങ്ങളേ, നിങ്ങൾക്ക്
തോന്നുന്നുവോ ആത്മനിന്ദ,
ഒരു തരി എങ്കിലും...

ആരുമില്ലിവിടെ നിൻ -
സങ്കടം കേൾക്കുവാൻ,
കൂമ്പിയ മിഴികളിലശ്രുവോ
ചുടുചോരയോ...

മരിക്കും മുമ്പേ –
കരുതൂ ഒരിറ്റുവെള്ളം,
നിൻ തൊണ്ട നനയ്ക്കാനെങ്കിലും...


up
0
dowm

രചിച്ചത്:സോജി ദാസ്
തീയതി:01-07-2016 02:28:18 AM
Added by :Soji Das
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :