തുളവീണ കുട  - തത്ത്വചിന്തകവിതകള്‍

തുളവീണ കുട  

ഇന്നു നാമേവരും ധരണിയെന്നൊരീ
തുളവീണു തുടങ്ങിയ കുടക്കീഴിലണയവേ
ചിന്തിപ്പതുണ്ടോ നാം നമ്മുടെ തലമുറ
ഈ കുടതൻ ചോർച്ചയെ എങ്ങിനെ തടഞ്ഞീടും?

നാം മൂലമുരുവായൊരീ "കുട" ചോർച്ചയീ
നാം മൂലമുരുവായോർക്കെങ്ങിനെ ഭവിച്ചീടും?
മേൽക്കൂര തകർന്നൊരീ ഗേഹമാം ധരണിയിൽ
ഇനിയുള്ള തലമുറ എങ്ങിനെ വസിച്ചിടും?

സോമന്റെ തീക്ഷ്ണമാം ചുടു കിരണങ്ങളിൽ നിന്ന്
നമ്മെ രക്ഷിപ്പാൻ കുട ചൂടി നിൽക്കുമീ
സുഖശീതളിമയോലും ദ്രുമഗണങ്ങളടങ്ങും
പവനൻ വിഹരിച്ചീടും വിപിന ങ്ങളിന്നെവിടെ?

മാനവ മേനിയിലൊഴുകും രുധിരംപോൽ
ധരണിതൻ മേനിയിൽ ജീവസത്തയായ് മാറുമീ
കളകളമിളകിയൊഴുകുന്ന പ്രകൃതിതൻ
ജീവനാഡിയാം അരുവികളുമിന്നെവിടെ?

അസംഖ്യമാം വ്യവസായശാലകളും ,ജന-
സംഖ്യയോടടുത്തിടുമീ ശകടങ്ങളും
പുറന്തള്ളുന്നൊരാ ധൂളി-ധൂമാദികളാൽ
നിറയും പ്രാണവായു പോലും നമുക്കിന്നന്യമോ?

ഇവ്വിധം യാതനകളാൽ മരണാസന്നയാമി
ധരണിയെ രക്ഷിപ്പതിന്നായ് അണിചേരുകനാം
നമ്മൾതൻ തലമുറയ്ക്കാവാസയോഗ്യമാം
ഒരു പുതു ഗേഹമായ് മാറ്റുകീ ധരണിയനാം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്
തീയതി:01-07-2016 05:27:18 PM
Added by :sreeu sh
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :