പ്രതികാരം  - തത്ത്വചിന്തകവിതകള്‍

പ്രതികാരം  

ാട്ടിലെ കവലയിൽ
നാല്പതുവട്ടം മുഴങ്ങി
പ്രതികാരം പ്രതികാരം പ്രതികാരം

മഞ്ഞയുടുത്തു പച്ചയുടുത്തു
വെള്ളയും ചുവപ്പും മാറിയുടുത്തു
നെഞ്ചിന്റെയുള്ളിൽ രക്തം തുടുത്തു
പ്രതികാരം പ്രതികാരം പ്രതികാരം

കടലിന്റെ ആഴങ്ങളെ തൊട്ടുനോക്കിൻ
പർവ്വതശിഖരങ്ങളെ താണ്ടി നോക്കിൻ
മാനത്തെ താരത്തെ മിഴിയാൽ നോക്കിൻ
മലത്തിലെ പുഴുവായ് മാറാതെ നോക്കിൻ

മനുജന്റെ ഉള്ളിൽ നിറച്ചൊരു ചോര
രുചിക്കുന്നിതെന്തേ കുരുന്നിന്റെ നാവിൽ
സ്ത്രീയുടെ മാറിലെ മാനം പറിച്ചിടും
മനുഷ്യന്റെ കോലമിതു മൃഗത്തിന്റെ കാലം
പ്രതികാരം പ്രതികാരം പ്രതികാരം

അന്ധതയാൽ നടക്കുന്നിതൊരുവൻ
അന്ധന്മാരെ നയിച്ചീടുന്നു
മണ്ണിലും വിണ്ണിലും കണ്ണുള്ളോൻ
മുന്നിലൊരു പിടി മണ്ണുമായി
കുഴിവെട്ടി കാത്തിരിക്കുന്നു ........
പ്രതികാരം പ്രതികാരം പ്രതികാരം


up
0
dowm

രചിച്ചത്:ദിലിൻ
തീയതി:16-07-2016 12:41:00 PM
Added by :dilin
വീക്ഷണം:518
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :