| 
    
         
      
      നീ വിട പറയുമ്പോൾ        അസഹ്യമിത് എൻ പ്രിയ്യതോഴാ
നീ വിടപറയുമ്പോൾ ശൂന്യമിവിടം
 
 എൻ അക്ഷികൾ അശ്രുവിൻ
 അനുസ്യൂത ധാരയായ് മാറിടുന്നു
 
 നിയന്ത്രിക്കാനശക്തൻ ഞാൻ
 നിസ്സഹായനായ് സഹിച്ചിരിപ്പൂ
 
 നിന്നുടെ അനുഭവസമ്പത്തിനാൽ
 ജ്ഞാനമേകി എന്നെ ധന്യനാക്കി
 
 ഇനിയെൻ ജീവിതയാത്രയിലുടനീളം
 ഉപകരിച്ചീടുമതെൻ ജീവനിൽ
 
 നിന്നുടെ സാമീപ്യമെന്നുമെന്നിൽ
 ആശ്വാസധാരയായ് നിറഞ്ഞിരുന്നു
 
 ആ നല്ല നിമിഷങ്ങളൊക്കെയുമെൻ
 സ്മരണയിലെന്നും നിറഞ്ഞു നിൽക്കും
 
 ഇരു വഴിയേ വന്നിവിടെ സന്ധിച്ചനാം
 വീണ്ടും ഇരുവഴിയേ പിരിഞ്ഞിടുന്നു
 
 ഇനിയും ജീവിതമാം പുഴയിൽ നമ്മൾ
 ഇരു കൈവഴിയായ് വന്നൊന്നിച്ചിടും
 
      
  Not connected :  |