നമുക്ക്  മാത്രം  - പ്രണയകവിതകള്‍

നമുക്ക് മാത്രം  


നമുക്ക് മാത്രം
-----------------

എന്നിൽ നീ ഉണർത്തിയ പ്രധിധ്വനിയെല്ലാം
ഇന്നുവരെ ഞാൻ അനുഭവിക്കാത്ത പരിലാളനമാണ്

എന്നിൽ നീ ഒഴുക്കിയ പ്രണയമെല്ലാം
മഞ്ഞു പോലും കവരാത്ത കുളിര്മഴയാണ്

എന്റെ മനസിലെ വാക്കുകളെല്ലാം
നീ പകർന്നു നൽകിയ ശ്രുതിലയങ്ങളാണ്

ഒടുവിൽ എന്നിലെ സുഗന്ധത്തിനുപോലും നിന്റെ വിയർപ്പിന്റെ സാമിഭ്യമാകാൻ കഴിഞ്ഞെങ്കിൽ

ജീവിതത്തിന്റെ ഒരു എത്തിനോട്ടത്തിൽ ഞാനും നീയും നമ്മുടെ സ്വപ്നങ്ങളും മാത്രമായെങ്കിൽ

ഒന്നാഗ്രഹിച്ചു പോകുന്നു ഞാൻ
കാലം എത്ര കഴിഞ്ഞാലും
ദിനങ്ങൾ എത്ര കൊഴിഞ്ഞാലും
നമുക്കായ് വീണ്ടും വഴിയൊരുങ്ങും
ജീവിത നൗകയിൽ ഒരുമിക്കുവാൻ

പാതിവിടർന്ന പൂക്കൾ പോലും സുഖന്ധം പരത്തും
ആകാശഗോപുരങ്ങളിൽ പൂര്ണചന്ദ്രനുദിക്കും
നക്ഷത്രങ്ങൾ നാണിച്ചു തലകുനിക്കും
അപ്പോഴും നാം പോലുമറിയാതെ പുറത്തു പറഞ്ഞുതീരാത്ത കുളിര്മഴപോലെ
മഞ്ഞുത്തുള്ളികൾ പെയ്താലിയുന്നുണ്ടാകും
നമുക്കു മാത്രം നമുക്കു മാത്രം തണുപ്പേകാനായി. ...


up
0
dowm

രചിച്ചത്:Krishna suresh
തീയതി:24-07-2016 10:16:45 PM
Added by :Krishna suresh
വീക്ഷണം:565
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :