പ്രണയം
അവൾക്കിഷ്ടം
കുളിരുന്ന
മഞ്ഞുകാലമാണ്.
എനിക്കിഷ്ടം
ചുട്ടുപൊള്ളുന്ന
വേനലും.
എന്നിരുന്നാലും
ഞങ്ങൾ തമ്മിൽ
പിരിയാത്ത
പ്രണയത്തിലാണ്.
ഒരു പക്ഷേ,
ആരുമറിയാതെ,
ഗ്രീഷ്മത്തിനും
ശിശിരത്തിനും
ഇടയിലൂടെ
കടന്നുപോകുന്ന
വർഷത്തേയും
വസന്തത്തേയും
പറയാതെ ഞങ്ങൾ
പ്രണയിക്കയാകാം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|