ചാട്ടവാറടി - തത്ത്വചിന്തകവിതകള്‍

ചാട്ടവാറടി 

പുളയുന്ന ചാട്ടവാറുകളറിയുന്നില്ല
തിണർക്കുന്നതൊരു ശരീരമല്ല,
കോടി കോടി മനസ്സുകളെന്ന്.
പൊടിയുന്ന ചോര തണുക്കുകയല്ല
വെട്ടിത്തിളക്കുന്നു സിരകളിലെന്ന്.

അടക്കപ്പെടാത്ത ഗോശരീരങ്ങൾ
ആർഷഭാരത സംസ്കാര മാറിൽ
അഴുകി നാറ്റം പരത്തേണ്ടതെത്ര
അനിവാര്യമായ മറു പ്രഹരമത്രെ!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:29-07-2016 11:14:30 AM
Added by :Rajesh Narayanan
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :