വാര്‍ധക്യം -

വാര്‍ധക്യം -"വീണ്ടുമൊരു ബാല്യം " 

വാര്‍ധക്യം രണ്ടാം ബാല്യമാണെന്നാരോ ചൊന്നതോര്‍ക്കുന്നു....
ജീവിത പന്ഥാവില്‍ വാര്‍ധക്യം ശൈശവം കണക്കെ പിച്ച വെച്ചിടുന്നു ....
ഇന്നത്തെ സുഖങ്ങളില്‍ നാമിന്നലെകളെയും നാളെകളെയും മറന്നിടുന്നുവോ....
ഓമനക്കുഞ്ഞിനെ തോളത്തു വയ്കുവാന്‍ മുത്തശ്ശനും....
ഉമ്മറപ്പടിയില്‍ നാമം ചൊല്ലുവാന്‍ ...
ഉറക്കം വരാത്ത രാവുകളില്‍ മെല്ലെ കഥകളോതുവാന്‍ മുത്തശ്ശിയും ഇന്നെവിടെ ...?
ഉണ്ണാതെ ഉറങ്ങാതെ അസ്തമയ സൂര്യനെ കണക്കെ സ്വയമുരുകി ..
മക്കള്‍ക്കായ്‌ പുതു പാത തെളിച്ചവര്‍ , വെളിച്ചം പകര്‍ന്നവര്‍....
ഉപയോഗശൂന്യമായതെന്തും തെരുവിലേക്കെറിയും പുതു സംസ്കാരത്താല്‍..
ഹൃദയം തച്ചുടയ്ക്കപ്പെട്ട് ഇനിയെന്തെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ....
കൂണുകള്‍ കണക്കെ മുളച്ചു പൊന്തും വൃദ്ധ സദനങ്ങള്‍ വിളിച്ചു ചൊല്ലുന്നു ...
മകനെ, നിനക്ക് വേണ്ടിയും നിന്‍ മക്കളാല്‍ തുറന്നിടും
കാലമീ വാതില്‍ നിശ്ചയം !


up
0
dowm

രചിച്ചത്:
തീയതി:24-08-2011 08:58:58 AM
Added by :sylaja
വീക്ഷണം:906
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :