അലപ്പോ -മറ്റൊരു ഗാസ  - തത്ത്വചിന്തകവിതകള്‍

അലപ്പോ -മറ്റൊരു ഗാസ  

ഇമ്രാൻ-കരളലിയിപ്പിച്ച പിഞ്ചോമന,
മറ്റൊരു ഐലൻ കുർദിയെ -
ലോകം വീണ്ടും മുന്നിലെത്തിച്ചു.
കരയുവാൻ പോലും ആവാത്ത നിൻ
മുഖമെന്ന്ദേ കണ്ടില്ലെന്ന് നടിക്കുന്നു...

കളിപ്പാട്ടങ്ങളിൽ വളരേണ്ട നിൻ ബാല്യം
ചേതനയറ്റ സഹോദരങ്ങളുടെ മയ്യത്തിന്
മുമ്പിൽ വിറങ്ങലിക്കുമ്പോൾ
പ്രാര്ഥിക്കുവാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല

ചോര കണ്ടു അറപ്പു മാറാത്ത മനുഷ്യനെ
ഈ പിഞ്ചോമനകൾ ചെയ്‌ത തെറ്റെന്താ ??
'അമ്മ തൻ മാറിൽ മയങ്ങും കുഞ്ഞിനറിയില്ല
നാളത്തെ പുലരിയിൽ നഷ്ടപെടുന്ന തൻ ജീവൻ...

ഇന്നീ മണ്ണിൽ കൊഴിഞ്ഞു പോയ
കുഞ്ഞു വെള്ളരി പ്രാവുകളെ...
സ്വർഗ്ഗത്തിലെ മാലാഖമാർ കൂട്ടിനുണ്ടാകും
വസിക്കുക അവിടം എല്ലാ സുഖത്തിലും....

വീണ്ടുമീ ഭൂവിൽ ജനിക്കാതിരിക്കട്ടെ
ഇനിയുമൊരു ഇമ്രാനെയും കുർദിയെയും
ലോകം മുന്നിലേക്ക് തരാതിരിക്കട്ടെ...




up
1
dowm

രചിച്ചത്:Rabiabchu
തീയതി:21-08-2016 12:58:13 PM
Added by :RabiBachu
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :