നരകമീ ഭാരതം
ഹൃദയത്തിന്റെ താളമേ ...
മടങ്ങുക സുഖമായി ഈ
നരകമിൽ നിന്നും......
നാല്കാലികൾക്കായി മുറ -
വിളിക്കുന്ന ഈ മണ്ണിൽ ഇരു-
കാലികൾ നാം ഹതഭാഗ്യർ.
നിനക്കായ് താജ്മഹൽ പണിയുവാനാ -
വില്ല എനിക്കിന്നുമെങ്കിൽ പോലുമീ എൻ
കാലുകൾ നിനക്കായി കിലോമീറ്ററുകൾ
താണ്ടിയിരിക്കുന്നു.....
അച്ഛന്റെ പൊന്നുമോളെ കരയരുത്
ഈ മണ്ണിന് മാറിന് നിന്റെ നീർക്കണം
ഏറ്റു വാങ്ങുവാൻ പോലും യോഗ്യതയില്ല.
ഇനിയൊരു ജന്മമീ മണ്ണിൽ തന്നെ-
യെങ്കിൽ ദൈവമേ എന്നെ നീ
നാല്കാലിയാക്കണെ......
Not connected : |