ഒരു മാത്ര  - മലയാളകവിതകള്‍

ഒരു മാത്ര  

ഒരു മാത്ര

പ്രകാശം വിടർത്തും നിറ -
ദീപങ്ങളു,മെങ്ങും വിടരും
പുഷ്പസൗരഭ്യവും
പൂട്ടിയ മിഴികളിൽ നിറയുന്ന
ദേവീ സ്വരൂപത്താലുതിരുന്ന
തിരുനാമങ്ങളുമായ്
ക്ഷേത്രങ്കണം ഭക്തിസാന്ദ്രം.
എങ്ങുമുത്സവതിമർപ്പാൽ
ജനമൊഴുകിയെത്തുന്നു
തിരുനടയിലമ്മയെ
കാണുവാൻ ,കൈകൂപ്പുവാൻ
വർണാഭമാം കാഴ്ചയിൽ
ലയിക്കും പിഞ്ചോമനകൾ
ജീവിതവണ്ടിയുന്തി -
നീക്കുവാനായ് ,ഉത്സ-
വാങ്കണത്തിൽ ചുടുചായ
പകർന്നു കൊണ്ടു-
രുളുന്ന ചക്രങ്ങൾ
പുത്തൻ കളിക്കോപ്പുകൾ
വാങ്ങാൻ ശാഠ്യം പിടിക്കും
കുരുന്നിൻ കലങ്ങിയ കൺക ൾ
ദിനങ്ങളായ കാത്തിരുന്നൊ-
രുത്സവകാഴ്ചക്കായി
നേര്യതുചുറ്റിയ മുത്തശ്ശിമാർ
തിരക്കിന് മടിയിലേക്കു
മടങ്ങിയെത്തുവാ-
നുണ്ടെങ്കിലു,മുറക്കത്തി-
നാലാസ്യം മാറ്റിനിർത്തിയ
ദേശവാസികളവർ
വാനിൽ നിറപൊലിമയാൽ
വിടരുന്ന കാഴ്ചകൾ കാണുവാ
നെത്തിയ പൂരപ്രേമികൾ
എങ്ങും നിറയുന്നു കളിചിരികൾ
സൗ ഹൃദ ക്കൂട്ടായ്മകൾ
നിസ്വാർത്ഥമാം പ്രാർഥനകൾ
ആകാശക്കാഴ്ചക്ക് മണ്ണിൽ
കളമൊരുങ്ങുന്നു ,മത്സര-
ഭാവങ്ങൾ മുറുകുന്നു
കാഴ്ചകാത്ത മിഴികൾ
വിടരുന്നു,വർണ പൊലി -
മായാൽ വാനിൽ
പൂക്കൾ നിറയുന്നു ,മതിനു -
മപ്പുറം കാതടിപ്പിക്കുന്ന
ധ്വനികളുയരുന്നു ,മികച്ച
വർണ്ണക്കഴ്ച്ചക്കായ് പോരടി
തൻ താളം മുറുകുന്നു
ഒരു മാത്ര ..............,
യസഹ്യമാം ധ്വനിയിൽ ദേവി
മിഴികൾ പൂട്ടുന്നു,
പിന്നെയാ മണ്ണിൽ പ്രകമ്പനം
അഗ്നിഗോളങ്ങളാന്തരീക്ഷ-
ത്തിൽ പറക്കുന്നു -
വത്തിനടിയിലുയരുന്നു
ചതഞ്ഞരഞ്ഞ നിലവിളികൾ
പുകച്ചുരുളുകൾ മെല്ലെ
മാറുമ്പോ ഴുതസവത്തിൽ
ലെയിച്ചൊരാങ്കണത്തിൽ ശേഷി-
പ്പതു ,ചോര പുരണ്ട്
ഛിന്നഭിന്നമാം കൈകളു-
മുടലും . കബന്ധങ്ങളും .
ശബ്ദാധിക്യത്താലോരു വേള
മിഴികൾ പൂട്ടിയ സ്വരൂപ,മതു
തുറന്ന മാത്രയിൽ നഗ്നനേത്ര-
ങ്ങൾക്കദൃശ്യമായൊരു
തുള്ളി മിഴിനീർ തുളുമ്പുന്നു
വിഗ്രഹമിഴിക്കോണിൽ
മാനിഷാദ !ഇനിയുമൊരു
ദുരന്തഭൂമിയിനിയിവിടെ
പിറക്കാതിരിക്കട്ടെ
സനാഥബാല്യങ്ങള -
നാഥമാകാതിരിക്കുവാൻ മാറ്റി-
വെയ്ക്കാം മാത്സര്യ പോരടി -
കളീ മാത്രയിൽ ഉത്സവ ഭൂമി-
യിലെന്നു,മലയടിക്കട്ടെ
ആഹ്ലാദത്തിമിർപ്പുകൾ മാത്രം.
up
1
dowm

രചിച്ചത്:athira
തീയതി:30-08-2016 06:59:31 PM
Added by :amrutham
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me