ഭാനു മതി - തത്ത്വചിന്തകവിതകള്‍

ഭാനു മതി 

'ഭാനുമതി,
------------------------
"അല്ലയോ കൗരവരാജകുമാരാ
ഈ ഭാനുമതിയുടെ പ്രിയനെ.
ഉറ്റവരെയും കൊലയ്ക്കു കൊടുത്തിട്ടു,അങ്ങ് എന്ത് നേടി.
ബാല്യം വിട്ടു മാറാത്ത നമ്മുടെ കുട്ടികളുടെ കൈയിൽ ആയുധം കൊടുത്തു,യുദ്ധത്തിനിറക്കാൻ അങ്ങേയ്ക്കു എങ്ങനെ മനസ്സ് വന്നു.
ഓരോ ദിവസ്സവും അങ്ങയുടെ സഹോദരങ്ങൾ വെട്ടി മരിക്കുമ്പോഴും ,ഒരു തുള്ളി കണ്ണുനീർ വാർക്കാത്തതെന്തു
പൊന്നു മക്കളുടെ കാലിൽ മുള്ളു കൊണ്ടാൽ പോലും സഹിക്കാത്ത മാതാപിതാക്കൾ, എങ്ങനെ സഹിക്കും,അവരുടെ മക്കൾ യുദ്ധത്തിൽ നഷ്ടപ്പെടുമ്പോൾ .

ഭഗവാൻ ശ്രീകൃഷ്ണൻ പോലും പാണ്ഡവപക്ഷത്തു.നിലകൊള്ളുമ്പോൾ,ഒരിക്കലും അങ്ങ് വിജയിക്കില്ലന്നുറിഞ്ഞിട്ടും.എന്തിനീ സാഹസം .
അങ്ങയുടെ മരണം കണ്മുന്നിൽ കണ്ടുകൊണ്ടു ഇനിയും എന്തിനു യുദ്ധകാഹളം മുഴക്കുന്നു.

കാലമെത്ര കഴിഞ്ഞാലും സത്യം മാത്രമേ ജയിക്കൂ.

ഇനി അങ്ങയുടെ മരണം .അത് തടയുവാൻ ആർക്കും സാധ്യമല്ല .
അത് കാണാൻ ഈ ഭാനുമതിയ്ക്കാവില്ല
ഞാൻ വിട പറയുന്നു
ഇനി ഒരു ജന്മ്മം ഉണ്ടേൽ
അങ്ങേയ്ക്കു തുണയായി ജനിക്കരുതേ .എന്ന പ്രാർഥനയോടെ .
#സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:01-09-2016 08:54:45 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :