ഒരു കൊച്ചു മതേത്വര ചങ്ങാത്തം  - മലയാളകവിതകള്‍

ഒരു കൊച്ചു മതേത്വര ചങ്ങാത്തം  

ചേറിന്റെ മണമുള്ള നാട്ടിൽ എനിക്കുണ്ട്,
കൂറുള്ള, മനമുള്ള, കൂട്ടുക്കാർ ഇരുവരും.
തലയിൽ തൊപ്പി വെച്ചോരു അക്ബറും
പിന്നെ, കൊന്തയിട്ടൊരു ജോണുമുണ്ട്.

കണ്ണന് നേദിച്ച വെണ്ണയും പാലും,
ഒരുമിച്ചു പങ്കിട്ട് എടുത്തിരുന്നു,
തൊപ്പിയും, കൊന്തയും ആരായാൽത്തറയിൽ,
ഒരുമിച്ചു ഓംകാരം ചൊല്ലിയിരുന്നു.

കർത്താവു കനിഞ്ഞൊരു അപ്പവും വീഞ്ഞും,
ആവോളം ഞങ്ങൾ കുടിച്ചിരുന്നു,
പുത്രനെ തറച്ചോരു കുരിശിന്റെ തറയിൽ,
മെഴുതിരി വെട്ടം തെളിച്ചിരുന്നു.

പടച്ചോന്റെ വചനങ്ങൾ നന്മതൻ ഭാഷയിൽ,
നന്നായി ഞങ്ങൾ പഠിച്ചിരുന്നു,
ബാങ്കിന്റെ ഭേരിയിൽ ഉണരുന്ന ഭക്തിയിൽ,
തനിയെ ശിരസു നമിച്ചിരുന്നു.

പ്രഥമനും, കേക്കും, കോഴി ബിരിയാണിയും,
കൊതിയോടെ ഞങ്ങൾ ഭക്ഷിച്ചിരുന്നു,
ഗീതയും, ബൈബിളും, പരിശുദ്ധ ഖുറാനും,
അർഥങ്ങൾ ഒരുപോലെ പറഞ്ഞിരുന്നു.

എന്നിട്ടും,
ഒരുനാൾ ലോകം കീഴ്മേ മറിഞ്ഞു,
കോർത്ത കൈകൾ വാളുകൾ ഏന്തി,
തമ്മിൽ വെട്ടുവാൻ വെമ്പലിൽ നിൽക്കുന്ന,
യുദ്ധത്തിൻ ഭൂമിയായി മാറിയെൻ ഗ്രാമം.

മാറാത്ത വാശിയിൽ കൊന്ന് ഒടുക്കി,
മാറോടു മരണത്തെ ചേർത്ത് നിർത്തി,
മതം എന്ന മദം ശിരസ്സിൽ ഏറ്റി,
മനുഷ്യൻ മനുഷ്യനെ പലതായി തിരിച്ചു.

ഞങ്ങളെ തമ്മിൽ അകറ്റുവാൻ വന്നോരു,
മതമെന്ന മാരക ജീവിയെ തേടി,
മടലിന്റെ കഷ്ണവും, കയറുമായി ഞങ്ങൾ,
അറിയുന്ന വഴികളിൽ തപ്പി നോക്കി.

ഒരുമിച്ചു കളിച്ചോരു മൈതാനമുറ്റത്തും,
ഒരുമിച്ചു കുളിച്ചൊരു പൊട്ടകുളത്തിലും,
ഒരുമിച്ചു കഴിച്ചൊരു ഉണ്പാത്രത്തിലും,
ഒരുമിച്ചു ഉറങ്ങിയ പുൽപ്പായിലും,
കണ്ടില്ല കണ്ടില്ല കണ്ടില്ല എങ്ങുമേ...
കണ്ടില്ല കണ്ടില്ല കണ്ടില്ല എങ്ങുമേ...
ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ ശക്തി,
പേടിച്ചു മതമിന്നു ഒളിച്ചിരിക്കാം...

പച്ചയാൽ ഇരുവശം മൂടിയ വീഥിയിൽ,
കൈകോർത്തു ഞങ്ങൾ നടന്നിടുമ്പോൾ,
മനുഷ്യനാൽ തീർത്തൊരു കോട്ടമതിലിനു,
ഒട്ടുമേ ശക്തിയില്ലെന്നതും സത്യം.

മൂവശം കടിച്ചോരു പേരക്ക കാട്ടി,
ഞാനിന്നു വീണ്ടും ഈണത്തിൽ പാടി,

""ചേറിന്റെ മണമുള്ള നാട്ടിൽ എനിക്കുണ്ട്,
കൂറുള്ള, മനമുള്ള, കൂട്ടുക്കാർ ഇരുവരും.
തലയിൽ തൊപ്പി വെച്ചോരു അക്ബറും
പിന്നെ, കൊന്തയിട്ടൊരു ജോണുമുണ്ട്.""


up
0
dowm

രചിച്ചത്:സുജിത് രാജ്
തീയതി:11-09-2016 07:21:16 PM
Added by :Sujith Raj
വീക്ഷണം:308
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :