പഠനം
അഞ്ചില്‍ പഠിക്കുമ്പോള്‍
ഞാന്‍
എന്‍റെ സത്യാന്യേഷണ പരീക്ഷണങ്ങള്‍
വായിച്ചു..
ഏഴില്‍ പഠിക്കുമ്പോള്‍ വീണ്ടും വായിച്ചു..
ആദ്യം കൗതുകത്തിനും,
പിന്നെ പഠനത്തിനും..
രണ്ടായാലും എനിക്ക്
സത്യാന്വേഷണം മനസിലായി...
കാരണം,
അന്നെനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.
ആറിലെ പഠനകാലത്ത് ഞാന്‍
ശ്രീനാരായണ ഗുരുവിനെ വായിച്ചു..
ഇന്നും എനിക്കാ പുസ്തകം കാണാപാഠം,
കാരണം,
അന്നും എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു..
എട്ടില്‍ പഠിക്കുമ്പോള്‍
അച്ഛന്‍ വീട്ടില്‍ കൊണ്ടുവെച്ച
മാര്‍ക്സിയന്‍ ദര്‍ശനം വായിച്ചു..
ഒന്നും മനസിലായില്ല,
കാരണം,
അന്നെനിക്ക് വിശക്കുന്നുണ്ടായില്ല..
Not connected : |