മുല്ലപ്പെരു ദുരന്തം
കണ്ടില്ലേ ദുരന്തം വരുമാറുച്ചത്തില്‍
നമ്മുടെ പാറകള്‍ പൊട്ടുന്ന
ഭൂമി പിളര്‍ക്കുന്ന, ശബ്ദമല്ലേ അത്
നാടും വീടും ഭയന്ന് വിറയ്ക്കുന്ന
നാടിന്റെ ഭീഷണിയായി വളര്നോര്നൊരു
സങ്കര്‍ഷ ഭൂമി പോലുള്ളൊരു അണതന്നില്‍
വിള്ളലായ് കാണുന്ന ഭീഷണിയും നൂനം
നാനാ ജനവും നടുങ്ങുമാറുച്ചത്തില്‍
പെരുമ്പറ കൊട്ടി അറിയിച്ചിതെങ്കിലും
നമ്മുടെ അയല്‍വാസി ആയിഭരിക്കുന്ന
അങ്കന തലൈവിക്കറിയാമിതെങ്കിലും
കാണുന്നുമില്ല കേള്കുന്നുമില്ലഹോ !
ജല ജനനീ മകുടമായുള്ളൊരു
മുല്ലപ്പെരിയാറിന്‍ കണ്ണുനീരിന്‍ കഥ
ദുരന്ത സാഗരമാകാതിരിക്കാനായ്
മേലാളന്‍മാരുടെ കണ്ണ് തുറക്കാനായ്
നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം
Not connected : |