വിദ്യാദേവി  - തത്ത്വചിന്തകവിതകള്‍

വിദ്യാദേവി  

ലോകത്തിന് അറിവ് വിളമ്പും
അറിവിൻ ഭണ്ഡാരമാണ്
മക്കൾക്കെന്നും മാതാപിതാക്കൾക്ക് തുല്യമാണെൻദേവി
മുരടിച്ച മനസ്സിനെ തട്ടിയുണർത്തും
വീണയാണെൻ ദേവി
അന്ധകാരത്തെ പ്രകാശമാനമാക്കും ദേവി
അമ്മതൻ വാത്സല്യവും അറിവും വിളമ്പുന്ന
അക്ഷയപാത്രമാണാദേവി
ഒഴിഞ്ഞ ഭിക്ഷാ പാത്രത്തിൽ അറിവിൻ്റെ
നിർമ്മാല്യംചാർത്തുന്ന ദേവി
സ്നേഹത്തിൻ സാഗരമാണാദേവി
സഹനത്തിൻ പൊൻകിരീടമാണാദേവി
പ്രതീക്ഷതൻ വെള്ളിവെളിച്ചമാണാദേവി
ജ്ഞാനത്തിൻ പൊൻ കതിരാണാദേവി
സരസ്വതി ദേവി തൻ പ്രതീകമാണാദേവി


up
0
dowm

രചിച്ചത്:bindhu
തീയതി:19-10-2016 11:25:31 AM
Added by :raju francis
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :