"പ" രീക്ഷണം
പരിചിതമല്ലാത്ത വഴിയിൽ
പകലന്തിയോളം ഞാൻ നടന്നു
പലരോടും ഞാൻ വഴി ചോദിച്ചു
പറഞ്ഞില്ല ആരും ശരിയായ വഴി
പലവട്ടം പലരോടും കേണു
പക്ഷേ പറഞ്ഞില്ല ആരും.........
പറയാത്തതിൽ പരിഭവമില്ലെന്നെനിക്കാരോടും
പതറാൻ എനിക്കിനി വയ്യ
പരതണം നാം തന്നെ നമ്മുടെ വഴി
പറഞ്ഞു തീർന്ന ദുരന്തകഥയിലെ നായകനല്ല ഞാൻ
പറയാൻ തുടങ്ങുന്ന കഥയിലെ വീരനായകനാകണം
പാടി തീരാതെ ഞാൻ നിർത്തിയ പാട്ട് തേടി
പാതയോരത്ത് കാത്തിരിക്കാൻ നേരമില്ലെനിക്ക്
പറക്കണം പറന്നുയരണം ഉയരങ്ങളിൽ
പുതിയൊരു പാട്ടും തേടി.............
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|