എന്റെ സ്വപ്നം  - തത്ത്വചിന്തകവിതകള്‍

എന്റെ സ്വപ്നം  

മുള്ളുകൾക്കിടയിൽ സുഗന്ധം പരത്തും
പനിനീര്പൂവാവാനാണെനിക്കിഷ്ടം
ഉദ്യാനത്തിലെ തേൻ നുകരും
ചിത്ര ശലഭമാവാനാണെനിക്കിഷ്ടം
ആകാശവിതാനത്തിൽ പറന്നുല്ലസിക്കും
പറവയാകാനാണെനിക്കിഷ്ടം
പ്രകൃതിതൻ ദേഹിയെ തലോടും
കാറ്റിൻ കരങ്ങളാകാനാണെനിക്കിഷ്ടം
ഭൂമിദേവിതൻ മാറിൽ സ്നേഹത്തിൻ
നെരിപ്പോട് തീർത്തു ശാന്തമായി
ഒഴുകും പുഴകൾ തൻ കുഞ്ഞോളമാകാനാണെനിക്കിഷ്ടം
ആകാശ കൂടാരം പൊഴിക്കും മഴ തൻ
ആലിപ്പഴമാവനാണെനിക്കിഷ്ടം
നീല സാഗരത്തിൽ വിരിയും
തിരമാല ആവാനാണെനിക്കിഷ്ടം
അഗ്നിതൻ ജ്വാലയിൽ കത്തിയെരിഞ്ഞു
ശുദ്ധിചെയ്‌തെടുക്കുന്ന സ്വർണമാവാനാണെനിക്കിഷ്ടം
എങ്കിലുമെൻ ഈശ്വരൻ കനിഞ്ഞു തന്ന ജീവിതം
കൃതജ്ഞതയോടെ അണിയുന്നു ഈ ഭൂവിൽ
ചാരിതാർത്യത്തോടെ


up
0
dowm

രചിച്ചത്:bindhu
തീയതി:22-10-2016 01:31:20 PM
Added by :raju francis
വീക്ഷണം:302
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :