മരണം  - തത്ത്വചിന്തകവിതകള്‍

മരണം  

മടുത്ത ജീവന്റെ ബാക്കിയാണ് ഈ ജന്മം
മുരടിച്ച മനസ്സുമായ് തുടങ്ങുന്നു
വീണ്ടും യാത്രകൾ...
ഇരുചക്ര ശകടം വലിച്ചു
തുടങ്ങിയ ബാല്യവും കൗമാരവും

ഇനി എത്ര ശകടങ്ങൾ വലിച്ചിടും
എന്ന് ഒരു വീക്ഷണവുമില്ല
പരിധികൾക്ക് അപ്പുറം
താണ്ടുമ്പോൾ ഞാനും തിരഞ്ഞിടും

ന്റെ അവസാന ശകടം
ഒരിക്കൽ മലർന്നു കിടന്നു
കാണണം എനിക്ക്
ഈ ലോകത്തിന് നിലം വിതറി

പുതച്ച മാനത്തിന്ന് കിഴിൽ
പച്ചമണ്ണിന് ചൂടുപിടിച്ച വാസനയിൽ
അൽപം ചരിഞ്ഞു ഞാൻ
പിൻപറ്റിയ ദിക്കിലേക്
ന്റെ നാഥന്റെ അലിയുന്ന
ഹൃദത്തായതിന് മറുപടിക്ക്
ചെവി കൂർപ്പിച്ചു ......

റാഫി കൊല്ലം


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:22-10-2016 03:24:41 PM
Added by :Rafi Kollam
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :