അവളെ കുറിച്ച് ഞാൻ എഴുതുന്നു  - പ്രണയകവിതകള്‍

അവളെ കുറിച്ച് ഞാൻ എഴുതുന്നു  

ഇന്നലെകളിൽ ഞാൻ നടന്നത് നിൻെറ
സ്വപ്ങ്ങൾക്ക് നിറം പകരുവന്നായിരുന്നു
ഇന്ന് ഞാൻ നടക്കുന്നതും ആ സ്വപ്നങ്ങളിൽ
തട്ടിവീണ രക്തവുമായീ എന്ന് മാത്രം

കനവുകൾ തുന്നിയ കടലാസ് വച്ചിയെ
അനുരാഗത്തിൻെറ സുവർണ്ണ ദിനങ്ങൾ
നാം ഒരുമിച്ചു കടവിലിരുന്ന് നിൻെറ
സ്വന്തമാകും എന്ന് വാക്ക് നൽകിയതും

ഇന്നും ഞാൻ ഏകനാണ് നിനക്ക് ആയീ
നൽകിയ ദിനങ്ങൾ മാത്രം മതി എൻെറ
ജീവന് നിലകൊള്ളുവാൻ
പെണ്ണെ നീ എന്നെ വെറുക്കും എന്ന് കരുതുന്നില്ല

ഇനി ഒരിക്കലും നീ എനിക്ക് സ്വന്തമാക്കില്ല
എന്നുള്ള എൻെറ അവബോധ മനസ്സിനെ
വരിഞ്ഞു മുറുകി പറഞ്ഞു കൊടുക്കാൻ
നീ ഇല്ലലോ എൻെറ കൂടെ ഞാൻ ഇന്നും
തനിച്ചായീ ........


റാഫി കൊല്ലം


up
1
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:02-11-2016 03:41:35 PM
Added by :Rafi Kollam
വീക്ഷണം:1058
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :