ആത്മഹത്യ  - തത്ത്വചിന്തകവിതകള്‍

ആത്മഹത്യ  

പ്രണയിച്ചു ചതിച്ച കാമുകന്റെ
വിവാഹദിനത്തിൽ
ശുഭ മുഹൂർത്തത്തിൽ തന്നെ
തീ കൊളുത്തി
ദേഹം അഗ്നിയായ് തീരുമ്പോഴും
വേദന അറിഞ്ഞില്ല
മനസ്സിനേറ്റ മുറിവ്
ആഴത്തിലുള്ളതായിരുന്നു
ആത്മഹത്യ എല്ലാത്തിനും
അവസാനമായിരുന്നു
സ്വയം നെഞ്ചിലെ
തീ അണക്കൽ ആയിരുന്നു
നൊന്തുപെറ്റ വയറിന്റെ വേദന
കണ്ണുനീരായ് പെയ്തപ്പോൾ
വേദന അറിഞ്ഞില്ല, കാരണം
അമ്മതൻ ദുഃഖം
നൊമ്പരമായ് പെയ്തിറങ്ങുന്നു
പിച്ചവക്കാൻ താങ്ങായ
കൈകളാൽ
കൊളളിവച്ചപ്പോൾ
അച്ഛൻ ഭ്രാന്തമായ് പിറുപിറുത്തു
എല്ലാം മുജ്ജൻമ സുകൃതം


up
0
dowm

രചിച്ചത്:ബിനേഷ് മുക്കം
തീയതി:07-11-2016 11:23:14 PM
Added by :Binesh Mukkom
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :