ഓർമ്മകൾ - തത്ത്വചിന്തകവിതകള്‍

ഓർമ്മകൾ 

ദീപ്തമാം ഓർമ്മതൻ മടിത്തട്ടിലോരോരോ..
കുഞ്ഞുമുത്തുകൾ കൂട്ടിവെച്ചു..
ആരുമറിയാതെപ്പോഴോ ആ ചെപ്പിനടപ്പൊ ന്നു തുറന്നു നോക്കി..

കണ്ടതോ പോയ ബാല്യത്തിൻ പവിഴമുതത്ത്..
പൊട്ടിച്ചിരികളാൽ കോർത്ത സുന്ദരബാല്യത്തിന് മുത്തഴക്..
ആ മുത്ത് കണ്ടതും കണ്ണ് ചിമ്മി..
ബാല്യത്തിൻ കാലൊച്ചഎങ്ങുമെങ്ങും..
ഇക്കിളിക്കൊഞ്ചലും കിണുക്കവും പിണക്കവും..
പാദസരത്തിൻ മണികിലുക്കം..
കുപ്പിവളകൾതൻ നിറപകിട്ട്..
അമ്മതൻ ഉമ്മയിൻ മാധുര്യവും..
അച്ഛന്റെ നെഞ്ചിലെ വാത്സല്യവും..
കൂടപ്പിറപ്പും കൂട്ടുകാരും.
എല്ലാമെന്നോർമ്മച്ചെപ്പലെ പവിഴമുത്തുകളായി ഇപ്പോൾ..

പിന്നെ ഞാൻ കണ്ടതോ കൗമാരസ്വപ്‌നങ്ങൾ തൻ ചുവന്ന മൂത്ത്..
പ്രിയമുള്ള കൂട്ടുകാരെന്നുടെ സ്വപ്നസഞ്ചാരികളായ നാൾകൾ..
പൂന്തോട്ടംതന്നിലെ പൂവായുംതേനായും..
വണ്ടുകൾ ചുറ്റുംമൂളി പറന്നനാൾകൾ..
വസന്തമായിരുന്നു ചുറ്റും എന്നുമെൻ ഓർമ്മയിലെ പൊൻവസന്തം..
രാത്രിയിൽ സ്വപ്നത്തിൻ തേരിലേറി എങ്ങുമേ പാറിപറന്നിരുന്നു..
നിലാവും നക്ഷത്രവുമെൻ തോഴിമാരാ യിരുന്നു..
ചന്ദ്രനോഎൻ കള്ളകൃഷ്‌ണനുമായിരുന്നു..
അങ്ങനെ പോയിയെൻ പൊൻവസന്തം..
ഇന്നെന്റെ ചെപ്പിലെ ചുവന്ന മൂത്ത്.

സ്വർണ്ണതിളക്കത്തോടെന്നെ നോക്കി ചിരിച്ചിരിപ്പു..
എൻയൗവന സ്വപ്നത്തിൻ സ്വർണ്ണമുത്ത്..
വർണ്ണങ്ങളെല്ലാം വരകളായി, ഒരു പൂർണ്ണ ചിത്രത്തിൻ രൂപമായി..
സ്വപ്‌നങ്ങൾ പലതും കൊഴിഞ്ഞുപോയി..
മറ്റേതോ സ്വപ്നത്തിൻ ചിറകിലേറി..
സ്വയമെങ്ങോ പട്ടംപോൽ ഉയർന്നു പോയി..
ജീവിക്കാൻ തുണയായി പിന്നെയൊരാളുവന്നു..
ഒരു ചെറു പൂന്തോട്ടം ഞാനും നട്ടു..
തളിരായും കുളിരായും അത്‌ വളർന്നു. മഴയായും ചിരിയായും കഥ തുടർന്നു..
ഇന്നെന്റെ ചെപ്പിലെ സ്വർണമുത്ത്..

ദീപ്തമാം ഓർമ്മതൻ ചെപ്പടച്ചു..
ഒരു നേർത്ത കാറ്റെന്നെ തഴുകിപോയി..
ഒരു തുള്ളി മഴയിയെന്റ നെറുകിൽ വീണു..
കുളിരാർന്നോർമ്മകളിലിഞ്ഞു പോയി..
മഴക്കാലങ്ങളെത്രയോ വന്നുപോയി..
എങ്കിലുമിന്നോ മഴയും വരാതെയായി..
എന്നോർമ്മ ചെപ്പിലീമഴത്തുള്ളിഞ്ഞാൻ കാത്ത് വെയ്ക്കും..
വീണ്ടുമെനിക്കെന്റെ ചെപ്പിനുള്ളിൽ
ഒരു മഴക്കാലത്തിൻ ഓർമയ്ക്കായി...


up
0
dowm

രചിച്ചത്:Smitha Rakesh
തീയതി:14-11-2016 11:31:52 AM
Added by :smitha rakesh
വീക്ഷണം:342
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :