ഒഴിവുകാലം - പ്രണയകവിതകള്‍

ഒഴിവുകാലം 

ഇളംകാറ്റായിഒഴുകിയെത്തി ഒരൊഴിവുകാല
സ്മരണകൾ..
പൂമ്പട്ടുപോലെ ലോലലോലമയോരോർമകൾ..
ആദ്രമാമാ കണ്ണിലീറനണിയിച്ചൊരോർമകൾ..
ഒരൊഴിവുകാലമിന്നാലെപോലിന്നുമെന്റെ ഉള്ളിലായ്..
മഞ്ഞുമാസകുളിരിൽ ഞാനന്നു നിന്നെ കണ്ടനാൾ..
വെള്ളമേഘചോട്ടിലന്നു പുഞ്ചിരിച്ചു നിന്നുനീ
ഒരു കുസൃതിയായിതമ്മിലന്നു നോക്കി നമ്മൾ നിന്നതും..
കൂട്ടുകൂടി കുന്നിൻചോട്ടിൽ കളി പറഞ്ഞു നടന്നതും..

ചിരിക്കുന്ന പൂക്കൾ നോക്കി അത് നമ്മളാണെന്നറിഞ്ഞതും.. .
പറക്കുന്ന കിളികൾ പറഞ്ഞത് നമ്മെകുറിച്ചാണെന്നും..
ശാന്തമായി ഒഴുകുന്ന പുഴ പാടിതും നമ്മുടെ പാട്ടനാണെന്നും..
കണ്ണുചിമ്മും താരങ്ങളും നമ്മുടെ സ്വന്തമാണെന്നും..
നമ്മുക്കു ചുറ്റും സ്നേഹത്തിൻ പൊൻദീപ
കാഴ്ചയും..
ആകാശ കോട്ടകെട്ടിയതിൽ രാജാവും റാണിയുമായി..
സ്വപ്‌നങ്ങൾ തൻ മേഘത്തേരിൽ മതിമറന്നുപോയനാൾ..
എല്ലാമിന്നെൻ ഉള്ളുരുക്കും നോവുകൾ..

ഒഴിവുകാലം കഴിഞ്ഞുപോയി..
നമ്മൾ ഇരുവഴിക്കായി പിരിഞ്ഞുപോയി..
കാലമേറെ കഴിഞ്ഞുപോയെന്നാലും..
ഇന്നീ കുന്നിൻചോട്ടിൽ കാത്തിരുപ്പു ഞാൻ..
നിറങ്ങൾ ചാലിചൊരു സന്ധ്യയിന്ന്..
മൃദുലമായി ആരോവിളിച്ചപോലെ..
ഒരു കരമെന്നേ പുണരുമ്പോലെ..
ഞാനറിഞ്ഞു നിൻ ശബ്ദവും സ്പർശവും..


up
0
dowm

രചിച്ചത്:
തീയതി:19-11-2016 11:45:34 PM
Added by :smitha rakesh
വീക്ഷണം:367
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :