മടക്ക യാത്ര  - പ്രണയകവിതകള്‍

മടക്ക യാത്ര  


വിരഹമീ യാത്ര തൻ സമ്മാനമെന്നറിഞ്ഞിട്ടും
സ്വപ്ന കൂടൊരുക്കി നീ എന്നെ ക്ഷണിക്കുന്നു
ഒരു നാൾ യാത്ര പറഞ്ഞകലുമെന്നറിഞ്ഞിട്ടും
നീ എന്നിൽ ഒരു തൂവൽ സ്പർശമായി മാറുന്നു
നീ എൻ അരികിൽ വന്നണയുന്നുമ്പോൾ
നിൻ ഹൃദയ സ്പന്ദനം ഞാൻ അറിയുമ്പോൾ
നിന്റെ മോഹങ്ങൾ ഒരു പൂ മഴയായി എന്നിൽ പെയ്തിറങ്ങുമ്പോൾ
മറു വാക്ക് പറയാനാകാതെ ഞാൻ നിശബ്ദം കരയുമ്പോൾ
പിരിയണമെന്ന സത്യത്തെ നീ അറിഞ്ഞിട്ടും നീ എന്നെ സ്നേഹിക്കുന്നു ............
വെയിലേറ്റു വാടിയ എന്നിൽ വേനൽ മഴയായി നീ -
പെയ്തിറങ്ങി എനിക്ക് ഉണർവേകുന്നു
എന്നും ഒരു നല്ല ഓർമ സമ്മാനിച്ച കൂട്ടുകാരാ ..

ഒരു വാക്ക് പറയാതെ അകലേക്ക് മാഞ്ഞു പോകാൻ
ഒരുങ്ങുന്നു ഞാൻ ...........
യാത്ര ആക്കുമോ ഈ കൂട്ടുകാരിയെ .
കണ്ണീർ പൂക്കൾ പൊഴിക്കാതെ
നാട് തേടി അലയുന്ന ദേശാടന പക്ഷിയെ പോലെ
ഒരു ദിനം പറന്നകന്നൊട്ടെ നിന്നിൽ നിന്നും…….
ഇനിയുള്ള യാത്ര നാടുകൾ തേടിയല്ല,
ഈ ശരീരം ഉപേഷിച്ചു ആരും കാണാത്ത ആ മേഘങ്ങൾ തീർത്ത-
കൊട്ടാരത്തിലേക്ക് പറന്നെത്താനുള്ളതാണ്
നിന്നെ കുറിച്ചുള്ള ഓർമകളെ മാത്രം കൂട്ടിനായി കുട്ടിയുള്ള യാത്ര
എൻ അരികിലേക്ക് ഓടിയെത്താൻ ശ്രമിക്കരുത് .
അത് എന്നിലെ വേദനയെ കുടുതൽ കനമുള്ളതക്കും
.................


up
0
dowm

രചിച്ചത്:ASWANI K .S
തീയതി:02-12-2016 12:48:35 PM
Added by :Aswani.Ks
വീക്ഷണം:761
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :