ആ നിമിഷത്തിനായി. - തത്ത്വചിന്തകവിതകള്‍

ആ നിമിഷത്തിനായി. 

എല്ലായിടത്തും ബഹളം
ചിരിയും കരച്ചിലും
ആർത്തുവിളികളും
കിളിനാദങ്ങളും
വെടിയൊച്ചകളുംas aa
നാടെങ്ങുമാഘോഷം

സദ്യയും മേളവും
പക്ഷെ,വീട്ടിനുള്ളിൽ
മനസ്സിനുള്ളിൽ
ഹൃദയത്തിനുള്ളിൽ.
വല്ലായ്മയും ഞരക്കവും
ദുഖത്തിലെവേദനയും
സുഖത്തിലെവേദനയും
അറിയാതെ മരവിക്കും

കാലം കഴിഞ്ഞു,
വളരെനാളായി.
എല്ലാരും ഓടി വരുമായിരുന്നു.
ഇന്നവർഓടി അകലുന്നു

ഒരു മുറിയിലെ ഏകാന്തത.
ഒരു കിടക്കയിലെ ഏകാന്തത
ഒരു വലിയ ഒറ്റപ്പെടൽ.
നാഡികളും എല്ലുകളും
വഴങ്ങാതെ പൊടിയുന്നു
നിത്യമബോധാവസ്ഥയിൽ.
ദിവസങ്ങൾക്‌നീളം.
നിമിഷങ്ങൾക് നീളം.
ഇനിയും നാളേറെയില്ല,
ഇനിയും എത്രനാൾ.
എത്രനിമിഷങ്ങൾ
ആ നിമിഷത്തിനായി.
എണ്ണി ക്കഴിയുന്നു.
up
0
dowm

രചിച്ചത്:മോഹൻ pillai
തീയതി:20-12-2016 09:37:20 PM
Added by :Mohanpillai
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :