അഭയാർത്ഥി - തത്ത്വചിന്തകവിതകള്‍

അഭയാർത്ഥി 

വെറുതെ കുറെ ദുഃഖങ്ങൾമാത്രമായ്
ജീവിതമനുഭവിക്കാൻ വിധിച്ചു
നടക്കുന്നു തെരുവിലായിരങ്ങൾ
കുരിശു മരണത്തെ ഓർമിപ്പിക്കും പോൽ.

അറിയാത്ത ബന്ധങ്ങൾ
തെരുവിലുംബോട്ടിലും
വിശ്വമാനവ ബന്ധങ്ങൾ
നിത്യസംഭവമാകുന്നു.
വിനോദയാത്രയല്ല
വിഷാദ യാത്രയാണീ-
അഭയാർത്ഥി കൂട്ടങ്ങൾ
ഊണിനും ഉറക്കത്തിനും
വിലപിക്കുമ്പോൾ ഇല്ലാത്ത
കഥ കൾ വന്നാശ്ലേഷിക്കും.
സമാധാനത്തിന്റെയടി-
വേരു മാന്തുംജനപ്രിയർ
ഐക്യരാഷ്ട്ര സഭയിലെ
സമരസേനാപതികൾ
ആർക്കും മനസിലാവാതെ
പ്രമേയങ്ങൾ സൃഷ്ടിക്കുന്നു.




up
0
dowm

രചിച്ചത്:Mohan
തീയതി:21-12-2016 08:29:28 PM
Added by :Mohanpillai
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :