അപേക്ഷ - ഇതരഎഴുത്തുകള്‍

അപേക്ഷ 

ദീപശിഖയേന്തിയെന്‍ ജീവിതാവസാനത്തിന്‍
പടികളില്‍ നില്‍ക്കുമ്പോഴും ഓര്‍മ്മകള്‍
ചിതലരിച്ച് വേദനാബോധം നഷ്ടപ്പെടുമ്പോഴും
ഈ മൃതപ്രായനമെന്‍ മനസ്സില്‍ ഒരാഗ്രഹം മാത്രം
അവശേഷിപ്പൂ പ്രപഞ്ച സൃഷ്ടിതന്‍ മകുടമായി
വാഴും ഈശ്വരനെ ഒന്നു ദര്‍ശിക്കേണം..

ശില്പിതന്‍ കരവിരുതിനാല്‍ തീര്‍ക്കുന്ന
ശില്പമായിട്ടല്ല ചിത്രകാരന്‍തന്‍ ഭാവനയില്‍
വിരിയിക്കുന്ന ചിത്രമായിട്ടല്ല ദൈവികമാം
ജീവനൊഴുകുന്ന മഹാശക്തിതന്‍ പ്രഭാവമായി
ഈശ്വരനെ ഒന്നു ദര്‍ശിക്കേണം, ഒന്നു തോഴേണം

എന്‍ പഴിവാക്കല്ല, അധമമാം മോഹമല്ല,
വിശ്വാസത്തിന്‍ തകര്‍ച്ചയല്ലിത്
എന്‍ അപേക്ഷയാണിത്‌,
ശാസ്ത്രത്തിന്‍ വിജ്ഞാനികളെ അധികാരത്തിന്‍
അധിപതികളെ എവിടെ സമര്‍പ്പിക്കണമെന്‍
അപേക്ഷ എത്ര നാള്‍ കാത്തിരിക്കേണം ഞാന്‍..?


up
0
dowm

രചിച്ചത്:ഡിക്ഷൊന് പവ്
തീയതി:24-01-2012 04:54:15 PM
Added by :Ramya
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :