യുവ ദിനം. - തത്ത്വചിന്തകവിതകള്‍

യുവ ദിനം. 

ഭാരതത്തിന്റെ യുവത്വം.
ഭാരതത്തിന്റെ മഹത്വം.
സമ്പത്തിന്റെ കലവറ
ഭാവിയുടെ നിലവറ.

അഞ്ചിലൊന്നു യുവതലമുറ
നെഞ്ചിലേറ്റും യുവതലമുറ
രാഷ്ട്രത്തിന്റെ മനുഷ്യമൂല്യം
വിവേകാനന്ദന്റെ ഈ നാട്ടിൽ
നേട്ടമുണ്ടാക്കാൻ സോദരന്മാരും.
സോദരികളുമിന്നു ധാരാളം.

അധ്യയനമില്ലാതെ.
അധ്യാപകനില്ലാതെ.
പഠിപ്പീരില്ലാതെ
സാങ്കേതികമറിയാതെ.
യുവതിയും യുവാവും
ഇന്ന് വിഭിന്നചിന്തകളിൽ
തീർത്തും നിസ്സഹായതയിൽ
എങ്ങോട്ടെന്നറിയാതെ.

ആരോഗ്യമില്ലാതെ
പോഷകാഹാരമില്ലാതെ.
കഴിവുകളറിയാതെ
മികവുകളറിയാതെ.
അംഗീകാരമില്ലാതെ
എന്താവുമെന്റെ രാജ്യം


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:12-01-2017 08:29:06 PM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :