കൊരുത്തുവയ്ക്കുക ഹൃദയം / നെരൂദ - ഇതരഎഴുത്തുകള്‍

കൊരുത്തുവയ്ക്കുക ഹൃദയം / നെരൂദ 

കൊരുത്തു വയ്ക്കക പ്രണയമേ !!
നിന്റെ ഹൃദയത്തെ
ഇന്നീ നിശയില്‍
നീയെന്റെ ഹൃദയവുമായി !

അവയൊന്നു ചേര്‍ന്ന്
ജയിക്കട്ടെ ഇന്നീയിരുളിനെ!

വനത്തില്‍,
സാന്ദ്രമാം കുളിരിലച്ചാര്‍ത്തിന്‍
കനത്ത ഭിത്തിയെ വിറപ്പിച്ചു കൊണ്ട്
മുഴങ്ങിടും രണ്ടു പെരുമ്പറകള്‍ പോല്‍!

രാത്രി
പ്രപഞ്ചഗോളങ്ങള്‍ പരസ്പ്പരം കോര്‍ക്കും
ചരട് ഭേദിച്ച്
കിനാവിന്നാഗ്നേയ ശിലാഖണ്ഡം പോലെ
കടന്നു പോകുന്നു!
തണുത്ത കല്ലുകള്‍ , കരിനിഴലുകള്‍
അനുസ്യൂതമെങ്ങും ചൊരിഞ്ഞു നീങ്ങുന്ന
അനന്തമാമൊരു ട്രയിനുപോല്‍ സൂക്ഷ്മം!

അതിനാലോമനേ,
കൊരുക്കുകയെന്നെ
അനഘമാമൊരു നിമിഷവുമായി!
നിന്‍ ഹൃദയസ്പന്ദത്തില്‍ തുടിക്കും
ജീവനില്‍ മുറുക്കി,
പാതി നനഞ്ഞ ഹംസത്തിന്‍
ചിറകുകളാലേ!!

നമ്മുടെ കിനാവുകളിന്നു
നിഴലിന്റെ നേരെയടച്ച വാതിലാല്‍ ,
അതിന്റെ താഴിനാല്‍ ,
അകലെ വാനിലായ്
അതൃപ്തരായ് നില്‍ക്കും ഉഡു ഗണങ്ങള്‍ക്ക്
മറുപടിയൊന്നു പറഞ്ഞിടും വിധം!!


up
0
dowm

രചിച്ചത്:അനില്‍ ജിയെ
തീയതി:24-01-2012 06:49:53 PM
Added by :Sanju
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :