ആത്മഹത്യാക്കുറിപ്പ്
ഒരുപക്ഷേ,
ഞാനിന്ന് ആത്മഹത്യചെയ്തേക്കും
എന്‍റെ മരണക്കുറിപ്പില്‍
നിന്‍റെ പേരുണ്ടാവില്ല
നിന്‍റെയെന്നല്ല
ഞാനൊഴികെ മറ്റാരുടെയും
എങ്കിലും
നിന്‍റെ ആത്മാവിനെ ചുംബിച്ചു
കൊതിതീരാത്ത എന്‍റെ ചുണ്ടുകള്‍ക്ക്
ഇനിയുമൊരുപാട് പറയുവാനുണ്ട്
ഇപ്പോഴെങ്കിലും,
നിന്‍റെ കത്തുന്ന കണ്ണുകള്‍കൊണ്ട്
എന്നെ വിശുദ്ധീകരിക്കുക
നിന്‍റെ ചുണ്ടിന്‍റെ അമ്ലലായിനി തളിച്ച്
എന്നെ ജ്ഞാനസ്നാനപ്പെടുത്തുക
നിന്നിലെ നീരുറവ പകര്‍ന്ന്
എന്‍റെ പാപക്കറ മായ്ക്കുക
കാരണം,
മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം
രചിച്ചത്:റൊണാള്ദ് ജെയിംസ്
തീയതി:24-01-2012 07:00:18 PM
Added by :Sanju
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |