വിട ചൊല്ലല്‍  - പ്രണയകവിതകള്‍

വിട ചൊല്ലല്‍  

ഈ മകരമാസക്കുളിർകാറ്റിൽ
ഹൃദയം തകർന്നുലയുന്ന
വേദനയിലെൻ കണ്ണീരിൽ
കുതിർന്നലിയുന്ന തലയണ
നെഞ്ചോടമർത്തി മന്ത്രിക്കുന്നു:
നിൻ ഹൃത്തടം സ്നേഹമസൃണം...
വേദനകൾ ഏറ്റുവാങ്ങാൻ
വിധിയുള്ളൊരു ഹൃദയമേ...
അറിയുമോ മറ്റൊരു ഹൃദയത്തിനു
നെഞ്ചകം പൊള്ളുന്നൊരെൻ വേദന...
അടരുവാന്‍ ...വയ്യ ...
അറുത്തുമാറ്റുക വേരോടെ.......
നിൻഹൃദയത്തിൽനിന്നും...
ചുടുചോരച്ചാലുകൾ ഒഴുകിപ്പരക്കട്ടെ
ഈ വിശ്വമാകെ...
കരൾ പിളർന്നു പറിഞ്ഞുപോകുന്ന വേദനയിലും
നിശ്ശബ്ദം നിസ്സഹായനായി അനുഗ്രഹിച്ചീടുന്നു :
സർവ്വമംഗളസുഖലോലുപയായി വാഴുക !
വാഴുക നീയീ ഭൂവിൽ...
വിടചൊല്ലുന്നു മൂകമായി.
ഏകനായി അലഞ്ഞിടും ഞാനീ തീരഭൂവിൽ...
നിന്‍ ഓർമകളാൽ...
----------------------------
അജിത്കുമാര്‍


up
0
dowm

രചിച്ചത്:
തീയതി:29-01-2017 03:37:10 PM
Added by :Ajith Kumar
വീക്ഷണം:289
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me