നിന്നേയും കാത്ത് - പ്രണയകവിതകള്‍

നിന്നേയും കാത്ത് 

പൂ തുമ്പിയില്ലാത്ത
പൂന്തോപ്പിലെന്തിനോ
പൂവായ് വിരിയുന്നു
എന്റെ മോഹം..
ചേതനയില്ലാത്ത
സ്വപ്നങ്ങൾ പേറി
തുടിക്കാൻ കഴിയാതെ
പിടയുകയാണിന്നെൻ ഹൃദയം
ചിതലരിക്കാത്ത നിന്നോർമ്മകൾ
മാത്രമാണിന്നെന്റെ സമ്പാദ്യം
എന്നാണെന്നറിയില്ല എങ്കിലും
നീ വരുമെന്ന പ്രതീക്ഷ -
മാത്രമാണെന്റെ ജീവിതം!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:03-02-2017 09:01:28 PM
Added by :JaseelaNoushad
വീക്ഷണം:859
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :