ആര്‍ദ്ര സംഗീതം  - തത്ത്വചിന്തകവിതകള്‍

ആര്‍ദ്ര സംഗീതം  

സന്ധ്യയ്ക്ക് മുറ്റത്ത്
നില്‍ക്കുന്ന നേരത്ത്
സാന്ദ്രമായൊരു
ഗീതം കേട്ടു

ദിക്കത്രയും ചുറ്റി
തിരഞ്ഞു ഞാനന്നും
കേട്ടില്ല പിന്നെയാ
മൃദുല ഗാനം

വിഷണ്ണനായ്
വികാരദീനമായ്
ഉള്ളില്‍ പതഞ്ഞു
മോഹഭംഗം

കാലം കടന്നു
പലതും മടുത്തു
പാതയോരത്തു ഞാന്‍
ഏകനായി നില്‍കെ

അന്നു ഞാന്‍കേട്ടോരാ
രാഗങ്ങളൊക്കെയും
സ്പന്ദിച്ചു നില്‍ക്കുന്നു
എന്നുള്ളില്‍ വീണ്ടും

ഇന്നെന്റെ ഉള്ളെത്ര
തുള്ളി കളിക്കുന്നു
ഇതാണെന്റെ
ആര്‍ദ്ര സംഗീതം !!


up
0
dowm

രചിച്ചത്:പുണ്യവാളന്‍
തീയതി:29-01-2012 09:00:22 PM
Added by :punyavalan
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :