കണ്ണനോടായി  - മലയാളകവിതകള്‍

കണ്ണനോടായി  

ആ മുഖ പ്രസാദം എനിക്കുത്തരൂ കണ്ണാ
നിത്യവും ഞാനതു ആസ്വദിക്യം
നിൻ പുഞ്ചിരിയൻറെ ചുണ്ടിൽ വിരിയുവാൻ
ഏതു വഴി ഞാൻ പോയിടണം
നിൻ കണ്ണിണകൾ എനിക്ക് തരൂ കണ്ണാ
നന്മകൾ മാത്രം കണ്ടിടട്ടെ
നിൻ ശ്രവണദ്രിയം എനിക്ക് തരൂ കണ്ണാ
മുരളീഗാനം ഞാൻ ശ്രവിച്ചിടട്ടെ
നിൻപാതം കൊണ്ട് ലോകം ചുറ്റാൻ
നിൻ കാലടികൾ എനിക്ക് തരൂ
നിൻ കൈകൾ കൊണ്ട് ദാനധർമ്മം ചെയ്യാൻ
ഒരവസരം എനിക്കായ് ഒരുക്കി തരൂ
എൻ മനം നിത്യവും ശുദ്ധമായിരിക്കുവാൻ
നിൻ ശുദ്ധ മാനസം എനിക്കുത്തരൂ
തെറ്റ് ചെയ്യുമ്പോൾ തിരുത്തുന്ന ശക്തിയെ
നിത്യവും ഞാനതിൽ ലയിച്ചീടട്ടെ

up
0
dowm

രചിച്ചത്:അനിത KB
തീയതി:12-02-2017 11:20:33 AM
Added by :Anitha KB
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :