പ്രണയഭാവത്തിൽ, - തത്ത്വചിന്തകവിതകള്‍

പ്രണയഭാവത്തിൽ, 

പ്രണയമൊരുമോഹം
പ്രണയമൊരുദാഹം
ഒരുനാൾകെട്ടടങ്ങമ്പോൾ
ചിറകറ്റുവീഴുന്ന ക്രൗഞ്ചം.
നെടുനാൾവളർത്താൻ
മോഹിച്ചത് വളരാതെ.
ഹൃദയത്തെ മുറിവേല്പിച്
മനസ്സിൽ നിന്നിറങ്ങിപോയി.

കൂരമ്പെയ്തുനടന്നവർ
ആട്ടവും പാട്ടും കഴിഞ്
ആളൊഴിഞ്ഞപ്പോൾ
കാമസംതൃപ്തിയടഞ്ഞ,
രണ്ടിണകളെപ്പോലെ
വേർ പിരിയുംനിരാശയിൽ.

ഗതിതിരിച്ചുവിട്ട ജീവിതം
മറ്റൊരാന്ധകാരസമുദ്രത്തിലേക്കു
പ്രണയരോഗികളായവർ,
പ്രേമിച്ചു പ്രേമിച്ചു കടന്നുപോകും,
കെട്ടടങ്ങാത്ത അമര്ഷവുമായ്
തളർന്നുവീഴുമൊരു കെണിയിൽ.

കുടുംബമെന്ന സ്വപ്നത്തിലേക്ക്
ഇമ്പമില്ലാതെകാരങ്ങളെടുക്കുമ്പോൾ.
പിന്നെയുംപിന്നയും വഴിമാറി
പുത്തൻ ജീവിതത്തിന്റെ പിറവിയായ്.

ഓർമ്മകൾ ഭ്രാന്തമാക്കി
ഒടുങ്ങാത്തശാപവുമായ്
അന്ത്യതിരികൊളുത്തി
ഏകാന്തതയിലെരിഞ്ഞടങ്ങാൻ,




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:16-02-2017 08:28:03 PM
Added by :Mohanpillai
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :