അഗ്നിയിൽ.
കാട്ടുതീയും.
നാട്ടുതീയും,
കാർന്നുതിന്നുന്നു.
കാടും നഗരവും,
കത്തിയെരിയുന്ന
നിത്യസങ്കടങ്ങൾ.
നഗരപാലകരും
വനപാലകരും
നാളത്തെ നഷ്ടങ്ങൾ
വാക്കുകളുടെമുനയിൽ
ഇന്നലത്തെ ചരിത്രമായ്
ഒളിച്ചുവയ്ക്കുന്നു.
എരിയുന്ന പുകയിൽ
പൊരിയുന്നജീവിതം
കത്തിനശിക്കുന്നതും
ചത്തുവീഴുന്നതും.
ആരുമറിയാതെ
വംശനാശത്തിലേക്ക്..
Not connected : |