എന്റെ കണ്ണുനീര്തുള്ളി  - മലയാളകവിതകള്‍

എന്റെ കണ്ണുനീര്തുള്ളി  

മഴനീര്‍ത്തുള്ളി നീ ധാരയായി വീഴും

ആ നേരതെന്നിലൊരു ചോദ്യം ബാക്കി

നീയീപ്പെയ്യുന്ന ജലമെവിടെ നില്‍പ്പൂ

പുഴയിലോ കടലിലോ ഈ മണ്ണിന്‍ത്തട്ടിലോ

വറ്റീവരളുന്ന ഈ പുഴയെ നോക്കി ഞാന്‍ -

നെടുവീര്‍പ്പെട്ടു നടന്നങ്ങകലേക്ക്

എന്‍ദാഹം ശമിപ്പിക്കാനൊരു തുള്ളി വെള്ളം

തേടി ഞാനലഞ്ഞു ആ ദൂരമത്രേ

വെയിലേറ്റു വറ്റും നിന്‍ തീരത്തു നില്‍പ്പൂ ഞാന്‍ -

കണ്ട കാഴ്ച്ചകലെത്രയോ ദുഷ്ക്കരം

വറ്റാത്ത സ്രോതസ്സായോന്നേയുള്ളൂ

അത് തന്നെയെന്‍റെ മിഴിനീരാണത്രെ.


up
0
dowm

രചിച്ചത്:manas k r
തീയതി:01-03-2017 09:25:31 PM
Added by :Safnil Zainudeen
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me