എത്രയെത്ര? - തത്ത്വചിന്തകവിതകള്‍

എത്രയെത്ര? 

എത്രയെത്ര ?

എത്രമച്ചിലുകളടർന്നുവീഴുമൊരുകേരം-
പൂർണകുംഭം നിറയുന്നതിൻ മുൻപേ....
എത്ര മലരുകളടർന്നുവീഴുമൊരു പാഴ്-
ചെടിക്കൊരുകനിവിളയുന്നതിൻ മുൻപേ...

എത്രബീജങ്ങൾവഴിതെറ്റി മറയുന്നു
ഒരുജീവനാളംതുടിക്കുന്നതിൻ മുൻപേ...
എത്രകാര്മുകിലുകൾ പെയ്യാതെമറയുന്നു
ഒരുകുളിർമഴയായ് പൊഴിയുന്നതിൻമുൻപേ..

എത്ര സ്വപ്നങ്ങളീ മണ്ണോടുചേരുന്നു
ഒരു ചെറുപുഞ്ചിരിവിടർത്തുന്നതിൻമുൻപേ..
എത്രജലകണങ്ങളീമണ്ണിലലിയുന്നു
ഒരുനീർച്ചാലുതീർക്കുന്നതിൻമുൻപേ...

എത്രപൂർണ്ണകുംഭങ്ങളെത്രകനികൾ
എത്രജീവനാളങ്ങളെത്ര കുളിർമഴകൾ
എത്രപുഞ്ചിരികളെത്രനീർച്ചാലുകൾ
എത്രയനാഥാമായ്തീർത്തുനാംശേഷവും

അംബിക സദാശിവൻ


up
0
dowm

രചിച്ചത്:അംബിക Sadasivan
തീയതി:24-03-2017 01:24:34 PM
Added by :Ambika Sadasivan
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me