നാം ഭാരത മക്കൾ - മലയാളകവിതകള്‍

നാം ഭാരത മക്കൾ 

കനലിൽ കൊരുത്തൊരീ ജീവിതങ്ങൾ
കാറ്റിൽ ഉലയാത്ത കൗതുകങ്ങൾ
കലികേറിയാലും ആർത്തിരമ്പിയാലും
കരിങ്കൽ കണക്കെ കാവലേകീടും.
മത ജാതി ഭേദങ്ങളൊന്നുമില്ലാതെയും
ഭാരത മക്കളാം ധീരർ നമ്മൾ
ഭീരുക്കൾ തൻ വിഫലമാം പാഴ്വേലകൾ
ഒരുമെയ്യായ് മനമായ് തകർത്തീടും.
ബലമേകും ചരിതങ്ങളേറെയുണ്ടിവിടമിൽ
അഖണ്ഡ ഭാരത ശില്പികൾതൻ
ബലിയേകി ബലമേകി ഭാരതത്തിനായ്
മത ജാതി ചിന്തകൾക്കതീതമായ്.
കനലിൽ കൊരുത്തൊരീ ജീവിതങ്ങൾ
കാറ്റിൽ ഉലയാത്ത കൗതുകങ്ങൾ
കലികേറിയാലും ആർത്തിരമ്പിയാലും
കരിങ്കൽ കണക്കെ കാവലേകീടും.


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:09-04-2017 08:50:38 AM
Added by :khalid
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me