ഭ്രമം  - തത്ത്വചിന്തകവിതകള്‍

ഭ്രമം  


ജീവിതം ശൂന്യതയിൽ നിന്നും ശൂന്യതയിലേക്കുള്ള...

നിരർത്ഥകമായ വിനോദയാത്രയല്ല.

നിയോഗത്തിന്റെ ഉത്തരവാദിത്വ ഭണ്ഡാരം ...
ഓരോ പിരടിയിലും തൂങ്ങി കിടക്കുന്നുണ്ട്.

സമയം ഇല്ലാത്തതു കൊണ്ടാവാം തിരിഞ്ഞു നോക്കാത്തത്.

ഹൃദയത്തിന് അന്ധത വന്നതുകൊണ്ടുമാവാം.

ജീവിതഭ്രമം കൊണ്ട് ആയുസ്സിന്
ചുറ്റും കെട്ടിയ വേലി മരണത്തിന്റെ
മാലാഘമാർ തകർക്കുമ്പോൾ

ഞാൻ തിരിച്ചറിയും എന്റെ നഷ്ടത്തെ.


up
0
dowm

രചിച്ചത്:അൽത്താഫ് ചേന്നമംഗലൂർ
തീയതി:11-04-2017 08:08:50 PM
Added by :അൽത്താഫ് ചേന്ദമംഗ
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :