മാറ്റൊലി  - തത്ത്വചിന്തകവിതകള്‍

മാറ്റൊലി  

കാതു പോകുന്നതറിയില്ല
അതി സമ്മർദമറിയില്ല
പ്രമേഹഭേദമറിയില്ല
ചുറ്റുവട്ടത്തെ ശബ്ദ മാറ്റൊലികൾ
ചെവിയിലും പിന്നെയുള്ളിലും
എന്നും ശപിക്കപെട്ടവരായ്.

പ്രതീകരണമാരറിയാൻ
പ്രതികരണത്തിന്റെ ദുരിതം
സ്വാതന്ത്ര്യത്തിന്റെ ദുർമുഖം.
മൗനവേദനയൊരാശ്വാസം.

നഷ്ടമാകുന്നതു സഹസ്രകോടികൾ.
നഷ്ടമാകുന്നത് ജനലക്ഷങ്ങൾ
പാരമ്പരാഗതമായ് വേദനയിൽ
ശപിച്ചു ജീവിക്കുന്നവർ,എന്തിനീ
ശബ്ദമലിനീകരണത്തിൽ
വലയുന്നു വിശാല നഗരങ്ങളിൽ.

ഒച്ചയില്ലാത്ത ജീവിതമെത്ര ശാന്തമാകും
ഒച്ചയുള്ള ജീവിതം പൊട്ടിത്തെറിക്കുന്ന
മനുഷ്യന്റെ വിവാദ ശബ്ദങ്ങളിൽ
സമാധാനത്തിനു വിഷം കലക്കുന്നു








up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-04-2017 01:25:12 PM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :