മരങ്ങൾ. - തത്ത്വചിന്തകവിതകള്‍

മരങ്ങൾ. 

ഒരു കൊച്ചു വിത്തിൽ നിന്നും
ഒരു വൻ മരമായി
മനുഷ്യനും മൃഗത്തിനും
വിനോദത്തിനും
വിദ്വേഷത്തിനും.

ഒരു തായ്‌വേരിൽ
ചിതറിയ വേരുകളും.
ശിഖരങ്ങളിൽ പടരുന്ന
പച്ചിലകൾ വിതറുന്ന ശക്തി
ജീവജാലങ്ങളെ സംരക്ഷിക്കാൻ..

പ്രകൃതിയുടെ രസഭാവങ്ങളൊരുക്കി
ത്യാഗത്തിന്റെവലിയ ശില്പിയായ്
കാലത്തിനൊത്തുപൂക്കളും കായ്കളും
വിതറി ജീവന്റെ നിലനിൽപ്പിനു-
കാവൽമാലാഖകളായ്‌ വിളങ്ങുന്നു.

സംസാരമറിയില്ല
സംസ്കാരമറിയില്ല
പ്രകൃതിസൗന്ദര്യം വഴിഞ്ഞു
തലയുയർത്തി നില്കുന്നു
ജൈവ നാശമൊഴിവാക്കാൻ.




up
0
dowm

രചിച്ചത്:മോഹൻ,
തീയതി:30-04-2017 09:49:10 PM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :