ഉയിര്‍പ്പ് - ഇതരഎഴുത്തുകള്‍

ഉയിര്‍പ്പ് 

ദൈവപുത്രൻ യേശുദേവൻ
ശിഷ്യന്മാരോടൊന്നിച്ചൊന്നായ്
തിരു അത്താഴം ഭക്ഷിച്ച്
സ്നേഹമാകെ പങ്കു വെച്ചു
ഒറ്റുകാരൻ ശിഷ്യൻ യൂദാസ്
ഒന്നണച്ചു മുത്തം വെച്ചു
ശത്രുവിൻ കരങ്ങളാലെ
ആട്ടിടയൻ ബന്ധിതനായ്
കാൽവരി തൻ കുന്നിൻ മേലേ
പോകും വഴി പീഡനങ്ങൾ
ചാട്ടവാറിന്നടികളാലെ
ദിവ്യ ദേഹം വേദനിച്ചു
ലോകത്തിന്റെ പാപങ്ങളെ
ഏറ്റുവാങ്ങി പുഞ്ചിരിച്ചു
കള്ളന്മാർ തൻ മദ്ധ്യേ ക്രൂശിൽ
ലോകനാഥൻ യാത്രയായി
മൂന്നാം നാളിൽ ഉയിർപ്പായി
ഉന്നതിയിൽ വാഴ്വതിന്നായ്
മാലാഖമാർ തൻ ചിറകിൽ
സഞ്ചരിച്ചു സ്വർഗ്ഗം പുൽകി


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:08-06-2017 04:12:57 PM
Added by :Arif Thanalottu
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :