കടപ്പാട്..... - പ്രണയകവിതകള്‍

കടപ്പാട്..... 

തിരിച്ചു നൽകേണ്ടതില്ല നീ ഒന്നും.
എന്റെ രക്തം ചാലിച്ചു
ഞാൻ തന്ന ഹൃദയവും.
കരിമ്പടം മൂടി ഒരുമൂലയിൽ തള്ളിയ
ഓർമ്മ കുറിപ്പ് നിറച്ച പാത്രങ്ങളും.
ആകയാൽ എന്നിൽ നിന്നെന്നെ
തട്ടി പറിച്ചതാം രാത്രിയും .
തിരികെ കിട്ടുവാനായ്
മോഹിച്ചില്ലൊരിക്കലും....
ഓർമകൾ ഒന്നും കുഴിച്ചുമൂടല്ലെ..
എന്നോർമ്മകൾ എനിക്കത്രമേൽ
ഇഷ്ടമാണ്...
കഴുകനു തിന്നുവാൻ
കൊടുക്കലൊരിക്കലും..
മരത്തിനൊരന്നമായ്‌ ഇട്ടേച്ചു പോകനീ
എങ്കിൽ..നിനക്കായ് ഒരിക്കൽ
പ്രാണവായുവായ്‌ ഞാൻ മാറിടാം
                                ___അർജുൻ കൃഷ്ണൻ


up
1
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:11-06-2017 05:36:16 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me