വേദന - തത്ത്വചിന്തകവിതകള്‍

വേദന 


ദൈവം
കടുത്ത വ്യസനത്തിലാണ്
വേണ്ടപ്പെട്ടവർ
ഓരോരുത്തരായി
പിടിക്കപ്പെടുന്നു
അഞ്ചു നേരവും കുമ്പിട്ടവൻ
പ്രകൃതി വിരുദ്ധ പീഡനത്തിന്
ആഴ്ച മുഴുവൻ ബലിയർപ്പിച്ചവൻ
കുഞ്ഞിനെ ഗർഭം ധരിപ്പിച്ചതിന്
നെയ്യഭിഷേകം നിത്യവും തന്നവൻ
വല്യമ്മയെ കയറിപ്പിടിച്ചതിന്

ദൈവം
കടുത്ത വ്യസനത്തിലാണ്
ഇവർക്കു വേണ്ടി
പള്ളിയും മoങ്ങളും
പൂജാ മുറികളും
പണിതു നൽകിയതിന്


up
0
dowm

രചിച്ചത്:#n#n
തീയതി:13-06-2017 02:30:34 PM
Added by :Arif Thanalottu
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)