വരകള്‍ - മലയാളകവിതകള്‍

വരകള്‍ 


നീളത്തിലാരോ വരച്ചിട്ട
രണ്ടു വരകളാണ് നമ്മൾ
ഒരിക്കലും കൂട്ടിമുട്ടാത്ത
തീവണ്ടിപ്പാളങ്ങളെപ്പോലെ

പരസ്പരം കാണുമ്പോഴും
മുഖമടുപ്പിക്കാൻ കഴിയാതെ
മുദ്രകൾ കൈമാറുന്ന
പ്രണയത്തിന്റെ ഇരു ദിക്കുകൾ

എന്നിട്ടും നീ എന്നെയും
ഞാൻ നിന്നെയും പ്രണയിക്കുന്നു
ചേർന്നിരിക്കുവാൻ കഴിയിലെങ്കിലും
എന്നും മുഖത്തോടു മുഖം നോക്കി
ഇഷ്ടം പങ്കു വെക്കാമല്ലോ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:14-06-2017 11:11:18 AM
Added by :Arif Thanalottu
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :