ഭൂചലനം  - തത്ത്വചിന്തകവിതകള്‍

ഭൂചലനം  


രാവെങ്ങോപോയിമറഞ്ഞു,
വൻ ചുടുകാടുപോലെ
സൂര്യോദയം പിറന്നു.

കത്തികരിക്കാതെ
തഴുകി വിതറിയ
ചൂടുംവെളിച്ചവും
നെടുവീർപ്പകറ്റി
ജീവന്റെതുടിപ്പുകൾ
സാന്ത്വനത്തിനായ്.

നിശ്ചലത സൃഷ്‌ടിച്ച
ഭൂമിയിലെ ചലനങ്ങൾ
വിളിച്ചറിയിക്കുന്നു
വെള്ളിവെളിച്ചത്തിലെ
കിടമത്സരങ്ങൾ
ഏന്തിനേംകീഴ്പ്പെടുത്താൻ.

ശ്വാസമടച്ചും
രക്തംചൊരിഞ്ഞും
ശവങ്ങളേറെ
കൂമ്പാരമായി
സൂര്യനാകട്ടെ
കത്തുന്ന തീ
തല്ലിക്കെടുത്തി
അസ്തമനത്തിൽ.

തിരിതെളിച്ചു
വന്നചന്ദ്രനോ
വാടിതളർന്നു
കാത്തിരിക്കുന്നു
മറ്റൊരുദയം














up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-06-2017 09:21:43 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :